രക്ഷാപ്രവർത്തനത്തിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി; എയര്‍ലിഫ്റ്റ് ചെയ്ത് കോസ്റ്റ് ഗാര്‍ഡ്

രക്ഷാപ്രവർത്തനത്തിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി; എയര്‍ലിഫ്റ്റ് ചെയ്ത് കോസ്റ്റ് ഗാര്‍ഡ്

കൽപ്പറ്റ: ദുരന്ത മേഖലയിലെ രക്ഷാ ദൗത്യത്തിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകരെ പുറത്തെത്തിച്ചു. മുണ്ടേരി സ്വദേശികളായ റഹീസ്, സാലിൻ, കൊണ്ടോട്ടി സ്വദേശി മുഹ്‌സിൻ എന്നിവരെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ചാലിയാര്‍ പുഴ മുറിച്ച് കടക്കുന്നതിനിടെയാണ് മൂവര്‍ സംഘം പ്രദേശത്ത് കുടുങ്ങിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഘം വനം പ്രദേശത്തേക്ക് തെരച്ചിലിനായി പോയത്. രാത്രി വൈകിയും ഇവര്‍ തിരികെയെത്തിയിരുന്നില്ല. ഇന്ന് രാവിലെയാണ് പൊലീസും കോസ്റ്റ് ഗാര്‍ഡും ഇവരെ കാണാതായ വിവരം അറിയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മേഖലയില്‍ വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൂവരെയും കണ്ടെത്തിയത്. പൊലീസ് അറിയാതെയാണ് മൂന്ന് പേരും രക്ഷാപ്രവര്‍ത്തനത്തിനായി വനമേഖലയിലേക്ക് പോയതെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.