കരമനയാറ്റില്‍ കുളിക്കാനിറങ്ങി: അച്ഛനും മകനും ഉള്‍പ്പെടെ നാല് പേര്‍ മുങ്ങി മരിച്ചു

കരമനയാറ്റില്‍ കുളിക്കാനിറങ്ങി: അച്ഛനും മകനും ഉള്‍പ്പെടെ നാല് പേര്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: ആര്യനാട് കരമനയാറ്റില്‍ അച്ഛനും മകനും ഉള്‍പ്പെടെ നാല് പേര്‍ മുങ്ങി മരിച്ചു. കഴക്കൂട്ടം കുളത്തൂര്‍ സ്വദേശികളായ അനില്‍കുമാര്‍ (50), മകന്‍ അദ്വൈത്(22) ബന്ധുക്കളായ ആനന്ദ് (25), അമല്‍ എന്നിവരാണ് മരിച്ചത്. ഐജി അര്‍ഷിത അട്ടെല്ലൂരിന്റെ ഡ്രൈവറാണ് അനില്‍ കുമാര്‍.

മുന്നേറ്റുമുക്ക് കടവില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കുന്നതിനിടെ ഒരാള്‍ കയത്തില്‍പ്പെടുകയും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബാക്കി മൂന്നു പേരും അപകടത്തില്‍പ്പെടുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.