ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 96 കാരനായ അദേഹത്തെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ന്യൂറോസര്‍ജന്‍ ഡോ. വിനീത് സൂരിയുടെ നിരീക്ഷണത്തിലുള്ള അദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ ആദ്യവാരവും അദേഹത്തെ ഏതാനും ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആദ്യ എന്‍ഡിഎ സര്‍ക്കാരില്‍ 1998 മുതല്‍ 2004 വരെ രാജ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്നു അദേഹം. 2002 മുതല്‍ 2004 വരെ രാജ്യത്തെ ഉപ പ്രധാനമന്ത്രി പദവിയും വഹിച്ചു. ഈ വര്‍ഷം ആദ്യം രാജ്യം അദേഹത്തിന് ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു.