മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു; ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

മലമ്പുഴ ഡാമിന്റെ  നാല് ഷട്ടറുകളും തുറന്നു; ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

പാലക്കാട്: മലമ്പുഴ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. വെള്ളം പ്രതീക്ഷിത ജലനിരപ്പായ 112.99 മീറ്ററില്‍ എത്തിയതിനാലാണിത്. അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു.

ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകള്‍ ചെറിയ തോതില്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

ഇതിനുമുമ്പ് കനത്ത മഴയെത്തുടര്‍ന്ന് 2022 ല്‍ ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ മലമ്പുഴ ഡാം തുറന്നിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.