കോട്ടയം: ഡി.സി.സി ജനറല്‍ സെക്രട്ടറി ജോബോയ് ജോര്‍ജ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണു പ്രാഥമിക നിഗമനം. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച രാത്രി 8:30 ഓടെയാണ് സംഭവം. പച്ചക്കറി വാങ്ങാനായി എത്തിയ ജോബോയ് കോട്ടയം മാര്‍ക്കറ്റില്‍ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. കുറവിലങ്ങാട് സ്വദേശിയാണ് ജോബോയ് ജോര്‍ജ്.
യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.