രണ്ട് പെണ്‍കുട്ടികളെ ഭഗവല്‍ സിങിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു: ഷാഫിയുടെ കുറ്റസമ്മത മൊഴി

രണ്ട് പെണ്‍കുട്ടികളെ ഭഗവല്‍ സിങിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു: ഷാഫിയുടെ കുറ്റസമ്മത മൊഴി

കൊച്ചി: ഇരട്ട നരബലിക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിങിന്റെ വീട്ടില്‍ വെച്ച് രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ കുറ്റസമ്മത മൊഴി.

കൊച്ചിയില്‍ ഒരു കോളജിന് അടുത്തുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാണ് ഇലന്തൂരിലെ ഭഗവല്‍ സിങിന്റെ വീട്ടിലെത്തിച്ചത്.

ഈ പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. പെണ്‍കുട്ടികളെ ഭഗവല്‍ സിങിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചതായാണ് ഷാഫി പൊലീസിനോട് സമ്മതിച്ചത്. പീഡിപ്പിച്ചതിന് ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയില്‍ എത്തിച്ചതായും ഷാഫി പറഞ്ഞു. പെണ്‍കുട്ടികള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്നാണ് സൂചന.

ഇരയായ പെണ്‍കുട്ടികളെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടികളെ നരബലിക്കായിട്ടാണോ കൊണ്ടുവന്നത് എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

ഷാഫിക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളത്ത് ഇയാള്‍ നടത്തിയിരുന്ന ഹോട്ടലില്‍ നിത്യ സന്ദര്‍ശകരായിരുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.