പ്രഖ്യാപനം നാളെ ഉച്ചയ്ക്ക് 12 ന്; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന സമയത്തില്‍ മാറ്റം

പ്രഖ്യാപനം നാളെ ഉച്ചയ്ക്ക് 12 ന്; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന സമയത്തില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന സമയത്തില്‍ മാറ്റം. നാളെ ഉച്ചയ്ക്ക് 12 ന് പുരസ്‌കാരം പ്രഖ്യാപിക്കും. ആദ്യം ഉച്ചകഴിഞ്ഞ് മൂന്നിനാണ് പുരസ്‌കാര പ്രഖ്യാപനം നിശ്ചയിച്ചിരുന്നത്. ദേശിയ ചലച്ചിത്ര പുരസ്‌കാരം മൂന്നിന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സമയം മാറ്റിയത്.

ചലചിത്ര പുരസ്‌കാരത്തിനുള്ള അന്തിമ റൗണ്ടില്‍ കടുത്ത മത്സരമാണ്. മികച്ച നടനായി കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മമ്മൂട്ടിയും ആടുജീവിതത്തിലെ നജീബായ പൃഥ്വിരാജും തമ്മിലാണ് കടുത്ത മത്സരമെന്നാണ് സൂചന. അപ്രതീക്ഷിതമായി മറ്റാരെങ്കിലും മികച്ച നടനുള്ള പുരസ്‌കാരം നേടുമോയെന്നതും കണ്ടറിയണം. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയായിരുന്നു മികച്ച നടന്‍.

മികച്ച നടിക്കായും കടുത്ത പോരാട്ടമാണ്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് ഉര്‍വ്വശി, പാര്‍വതി തിരുവോത്ത് എന്നിവരെ മുന്നിട്ട് നിര്‍ത്തുന്നത്. നേര് എന്ന സിനിമയില്‍ മികച്ച അഭിനയം കാഴ്ചവച്ച അനശ്വര രാജന്‍, ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശനും മത്സര രംഗത്തുണ്ട്.

മികച്ച സംവിധായകന്‍, സംഗീത സംവിധായകന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്കും കടുത്ത മത്സരമാണ് ഇക്കുറി. 160 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ഇതില്‍ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് തീരുമാനിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.