കന്യാകുമാരി: കനത്ത മഴയ്ക്ക് പിന്നാലെ കന്യാകുമാരി കടലില്‍ അദ്ഭുത പ്രതിഭാസം. ഇപ്പോള്‍ കടലില്‍ ജല നിരപ്പ് നന്നേ താഴ്ന്ന നിലയിലാണ്. കടല്‍വെള്ളം താഴ്ന്നതിനെ തുടര്‍ന്ന് രാവിലെ എട്ടിന് തുടങ്ങേണ്ടിയിരുന്ന ബോട്ട് ഗതാഗതം താല്‍കാലികമായി നിര്‍ത്തിവച്ചു. കടലിന്റെ സ്വഭാവമനുസരിച്ച് ഉച്ചയ്ക്ക് 12.00 ന് ശേഷം ടൂറിസ്റ്റ് ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് പും പുഹാര്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ മാനേജ്മെന്റ് അറിയിച്ചു.
വിനോദസഞ്ചാരികളെ പതിവുപോലെ കടലില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. തുടര്‍ച്ചയായ ആറാം ദിവസമാണ് ബോട്ട് ഗതാഗതം വൈകി ആരംഭിക്കുന്നത്.
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കന്യാകുമാരിയില്‍ നിലവില്‍ ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. കടലിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ സ്മൃതിമണ്ഡപത്തില്‍ വിനോദസഞ്ചാരികള്‍ ബോട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങുകയാണ് പതിവ്. ഇതിനായി പും പുഹാര്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ദിവസവും രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ നിര്‍ത്താതെ ബോട്ടുകള്‍ ഓടിക്കുന്നുണ്ട്.