ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് തട്ടിപ്പ്: 3.02 കോടി ലോഗിന്‍ ഐഡികള്‍ റദ്ദാക്കി

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് തട്ടിപ്പ്: 3.02 കോടി ലോഗിന്‍ ഐഡികള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: റിസര്‍വേഷന്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി സംശയാസ്പദമായ 3.02 കോടി ലോഗിന്‍ ഐഡികള്‍ റദ്ദാക്കിയതായി റെയില്‍വേ. വന്‍തോതില്‍ തല്‍കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കൂടിയ വിലയ്ക്ക് മറിച്ച് വില്‍ക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഓട്ടോമാറ്റഡ് ബോട്ടുകളെയും സോഫ്റ്റ്‌വെയറുകളെയും ലക്ഷ്യമിട്ടാണ് റെയില്‍വേയുടെ നടപടി.

വ്യാജ ഉപയോക്താക്കളെ തടയാന്‍ ആന്റി ബോട്ട് സോഫ്റ്റ്‌വെയര്‍ വിന്യസിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍, കൗണ്ടര്‍ എന്നിവ വഴിയുള്ള തല്‍കാല്‍ ബുക്കിങിനായി ആധാര്‍ അധിഷ്ഠിത ഒടിപി സ്ഥിരീകണം ഏര്‍പ്പെടുത്തുകയും ചെയ്തു. കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ്യ ഉപയോക്താക്കളെ ഒഴിവാക്കാനും യഥാര്‍ഥ യാത്രക്കാര്‍ക്ക് തടസമില്ലാതെ ബുക്ക് ചെയ്യുന്നതിനും അക്കമൈ പോലുള്ള സോഫ്റ്റ്‌വെയര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ടിക്കറ്റ് ബുക്കിങ് സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ റെയില്‍വെ സ്വീകരിച്ച് വരികയാണ്. അതിനായി നെറ്റ്‌വര്‍ക്ക് ഫയര്‍വാളുകള്‍, നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള സംവിധാനങ്ങള്‍, വെബ് അപ്ലിക്കേഷനുകള്‍ ഉള്‍പ്പടെയുള്ള സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
അതേസമയം സംശയകരമായി ബുക്ക് ചെയ്തവരുടെ പിഎന്‍ആര്‍ ഉപയോഗിച്ച് സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.