ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ കൊറോണയെ പ്രതിരോധിക്കാൻ കഴിവുള്ള ഇൻഹേലർ കണ്ടു പിടിച്ച് ഇസ്രായേൽ. കൊറോണ വൈറസ് മഹാമാരിയിൽ നിന്ന് പുറത്തുകടന്ന് സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ഏറ്റവും വലിയ പ്രതീക്ഷയാണ് വാക്സിനുകൾ. എന്നാലും അവ ഒരു ശാശ്വത പരിഹാരം ആയിരിക്കില്ല.
ഈ സാഹചര്യത്തിലാണ് ഇസ്രായേലിൽ നാദിർ ആബർ എന്ന പ്രൊഫസർ ഒരു അത്ഭുത ഇൻഹേലർ കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുന്നത്. വെറും അഞ്ച് ദിവസത്തിനുള്ളിൽ ഈ ഇൻഹേലർ കൊണ്ട് രോഗം ചികിത്സിക്കാൻ കഴിയും എന്ന് അവർ അഭിപ്രായപ്പെടുന്നു.
ടെൽ അവീവ് സൗരാസ്കി മെഡിക്കൽ സെന്ററിൽ ഇത് പരീക്ഷിച്ച 30 രോഗികളിൽ 29 പേർക്കും വൈറസ് ബാധിച്ച് അതിവേഗം സുഖം പ്രാപിക്കുകയും മൂന്ന് മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുകയും ചെയ്തു. 96 ശതമാനം ഫലപ്രാപ്തി ഈ ഇൻഹേലറിനുണ്ട്. കൂടുതൽ ഗുരുതരമായ കേസുകളുണ്ടെങ്കിലും വൈറസിനെ പ്രതിരോധിക്കാൻ ഒരു ശ്വസനം മാത്രമേ മതിയായിരുന്നുള്ളൂ.
ഫലങ്ങൾ കണ്ടതിന് ശേഷം “അഭൂതപൂർവമായ കണ്ടുപിടുത്തം” എന്നാണ് നാദിർ തന്നെ ഇതിനെ വിശേഷിപ്പിച്ചത്. സിഡി 24 ൽ സമ്പുഷ്ടമായ എക്സോസോമുകളെ അടിസ്ഥാനമാക്കിയുള്ള ഒരു നൂതന ഉപകരണമാണിത്, ഇത് ശ്വാസകോശത്തിലേക്ക് നേരിട്ട് ശ്വസിക്കാൻ കഴിയും എന്ന് പ്രൊഫസർ നാദിർ പറഞ്ഞു. എന്നാൽ പൊതുജനങ്ങൾക്കിടയിൽ ഇത് ഉപയോഗിക്കുന്നതിന് ദേശീയ അന്തർദേശീയ ആരോഗ്യ അതോറിറ്റികൾ അംഗീകരിക്കേണ്ടതുണ്ട്.
ഷൈനി ബാബു, ഇസ്രായേൽ