അമേരിക്കയിലെ അലബാമയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; മരിച്ചത് പ്രശസ്ത ഫിസിഷ്യന്‍

അമേരിക്കയിലെ അലബാമയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; മരിച്ചത് പ്രശസ്ത ഫിസിഷ്യന്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വെടിയേറ്റു മരിച്ചു. ഫിസിഷ്യനായ രമേഷ് ബാബു പേരാംസെട്ടിയാണ് (63) മരിച്ചത്. അലബാമയിലെ ടസ്‌കലൂസയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയാണ്. അതേസമയം, എങ്ങനെ കൊല്ലപ്പെട്ടു എന്നതു സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവ സ്ഥലത്ത് വച്ചുതന്നെ രമേഷ് ബാബു മരിച്ചതായി അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു.

അമേരിക്കയിലെ നിരവധി ഹോസ്പിറ്റലുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫിസിഷ്യനാണ്. ക്രിംസണ്‍ കെയര്‍ നെറ്റ്വര്‍ക്കിന്റെ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. ആരോഗ്യരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടിരുന്നു.

1986-ല്‍ വെങ്കിടേശ്വര മെഡിക്കല്‍ കോളജില്‍ നിന്നും ബിരുദം നേടിയ രമേഷ് 38 വര്‍ഷമായി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നു. എമര്‍ജന്‍സി മെഡിസിന്‍, ഫാമിലി മെഡിസിന്‍ എന്നിവയില്‍ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം ടസ്‌കലൂസയ്ക്ക് പുറമെ മറ്റ് നാല് സ്ഥലങ്ങളിലും പ്രാക്ടീസ് ചെയ്തിരുന്നു.

സ്വന്തം നാടായ ആന്ധ്രാപ്രദേശില്‍ താന്‍ പഠിച്ച ഹൈസ്‌കൂളിന് 14 ലക്ഷം രൂപ സംഭാവന നല്‍കി സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.