റഷ്യയിൽ 22 യാത്രക്കാരുമായി പറന്ന ഹെലികോപ്ടർ കാണാനില്ല; അപ്രത്യക്ഷമായത് അഗ്നിപർവതത്തിന് സമീപത്ത് വച്ച്

റഷ്യയിൽ 22 യാത്രക്കാരുമായി പറന്ന ഹെലികോപ്ടർ കാണാനില്ല; അപ്രത്യക്ഷമായത് അഗ്നിപർവതത്തിന് സമീപത്ത് വച്ച്

മോസ്കോ: മൂന്ന് ജീവനക്കാരുൾപ്പെടെ 22 യാത്രക്കാരുമായി പറന്ന റഷ്യൻ ഹെലികോപ്ടർ കാണാനില്ല. കിഴക്കൻ റഷ്യയിലെ കംചത്ക ഉപദ്വീപിൽ നിന്നാണ് ഹെലികോപ്ടർ കാണാതായത്. വാച്കഴെറ്റ്‌സ് അഗ്നിപർവ്വതത്തിന് സമീപത്തുള്ള ബേസിൽ നിന്നും പറന്നുയർന്ന ശേഷമാണ് ഹെലികോപ്റ്റർ അപ്രത്യക്ഷമായതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

വാച്കഴെറ്റ്‌സിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള നിക്കോളെവ്ക ഗ്രാമത്തിലേക്ക് പോവുകയായിരുന്ന വിത്യസ്‌ - എയ്‌റോ എയർലൈനിന്റെ എംഐ-8 ഹെലികോപ്ടർ യാത്രാ മധ്യേ കാണാതാവുകയായിരുന്നു.

ഹെലികോപ്ടർ കാണാതായ പ്രദേശത്ത് കനത്ത മൂടൽ മഞ്ഞും ചാറ്റൽ മഴയും ഉള്ളതായി അധികൃതർ കണ്ടെത്തി. 1960 കളിൽ രൂപകൽപ്പന ചെയ്ത ഡബിൾ എഞ്ചിൻ ഹെലികോപ്ടറായ എംഐ-8 റഷ്യയിലും അയൽ രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്കോയിൽ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്കയിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറും ആണ് ഈ പ്രദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.