പെർത്ത്: ഓസ്ട്രേലിയയിൽ അന്തരിച്ച മലയാളി വൈദികൻ ഫാ തോമസ് അഗസ്റ്റിൻ പണ്ടാരപറമ്പിലിന്റെ (79) സംസ്കാരം പെർത്ത് സെന്റ് മേരിസ് കത്തീഡ്രലിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച നടക്കും. പെർത്തിലെ ആദ്യകാല മലയാളി വൈദികനായിരുന്ന ഫാ. തോമസ് അഗസ്റ്റിൻ 1988 മുതൽ പെർത്ത് അതിരൂപതയിൽ സേവനം അനുഷ്ടിച്ച് വരികയായിരുന്നു. കൽഗുലി, കൂലൻ, മേരിഡൻ, മഡിങ്ടൺ, മാനിംഗ്, മണ്ടറിങ് എന്നിവിടങ്ങളിൽ വികാരിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
എറണാകുളം ബോൾഗാട്ടിയിലെ പരേതരായ പണ്ടാരപറമ്പിൽ അഗസ്റ്റിൻ - എലിസബത്ത് ദമ്പതികളുടെ മകനാണ്. ഫാ. തോമസ് കഴിഞ്ഞ രണ്ട് വർഷമായി വിശ്രമ ജീവിതത്തിൽ ആയിരുന്നു. സഹോദര പുത്രനായ റോബിൻ വർഗീസിന്റെ പെർത്ത് കെൻവിക്കിലുള്ള ഭവനത്തിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. സംസ്കാര സമയം പിന്നീട് അറിയിക്കും.