പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയ്ക്ക് പുതിയ ആർച്ച്ബിഷപ്പ്

പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയ്ക്ക് പുതിയ ആർച്ച്ബിഷപ്പ്

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയ്ക്ക് പുതിയ ആർച്ച്ബിഷപ്പിനെ നിയമിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ. കറാച്ചിയിലെ കർദിനാൾ ജോസഫ് കോട്ട്സ് സമർപ്പിച്ച രാജി മാർപാപ്പ സ്വീകരിക്കുകയും ആ സ്ഥാനത്ത് മുൾട്ടാനിലെ ബിഷപ്പ് ബെന്നി മരിയോ ട്രാവസിനെ ആർച്ച് ബിഷപ്പായി നിയമിക്കുകയും ചെയ്തു. കാനോനിക നിയമമനുസരിച്ച് രാജിപ്രായം 75 വയസ്സാണ്. 2020 ജൂലൈ 21ന് ബിഷപ് കോട്സിന് 75 വയസ്സ് തികഞ്ഞിരുന്നു .

1990 ഡിസംബർ 7 ന് പുരോഹിതനായ ബിഷപ്പ് ട്രാവസ്  2014 ൽ മുൾട്ടാന്റെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായും 2015 ഓഗസ്റ്റ് 15 ന് മുൾട്ടാന്റെ ബിഷപ്പായും സ്ഥാനമേറ്റു

കറാച്ചിയിലെ ക്രൈസ്റ്റ് ദി കിംഗ് സെമിനാരിയിൽ പുരോഹിതപഠനത്തിനും പരിശീലനത്തിനും ശേഷം 1971 ജനുവരി 9 ന് കർദിനാൾ കൊട്സ്  ലാഹോറിൽ പുരോഹിതനായി. റോമിൽ ഉന്നത പഠനം നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം കറാച്ചിയിലെ ക്രൈസ്റ്റ് ദി കിംഗ് റീജിയണൽ സെമിനാരിയിൽ തത്ത്വശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു. അതിനു ശേഷം കർദിനാൾ കോട്സ് ലാഹോറിലെ സെന്റ് മേരീസ് മൈനർ സെമിനാരിയുടെ റെക്ടറായും പിന്നീട് ലാഹോർ രൂപതയുടെ വികാരി ജനറാളായും സേവനമനുഷ്ഠിച്ചു



1988 മെയ് 5 ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ പാകിസ്ഥാനിലെ ഹൈദരാബാദിലെ സഹായ മെത്രാനായി നിയമിച്ചു. 1990 സെപ്റ്റംബർ 1 ന് അദ്ദേഹം ഹൈദരാബാദ് ബിഷപ്പായി. 1998 ജൂൺ 27 ന്, ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ ഫൈസലാബാദിലെ ബിഷപ്പായി നിയമിച്ചു. 2012 ജനുവരി 25ന് കറാച്ചിയിലെ ആർച്ച് ബിഷപ്പായി സ്ഥാനമേൽക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു.

2018 ജൂൺ 28 ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദിനാളായി നിയമിച്ചു. 2011 മുതൽ 2017 വരെ പാകിസ്ഥാൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ (പിസിബിസി) പ്രസിഡന്റായും 1998 മുതൽ 2017 വരെ പാക്കിസ്ഥാൻ കരിത്താസിന്റെ ചെയർമാനായും കർദിനാൾ കോട്സ് സേവനമനുഷ്ഠിച്ചു. കാരിത്താസിന്റെ ഇപ്പോഴത്തെ ചെയർമാൻ ബിഷപ് ട്രാവസ് ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.