എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങ് പുതിയ വ്യോമ സേനാ മേധാവി

എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങ് പുതിയ വ്യോമ സേനാ മേധാവി

ന്യൂഡല്‍ഹി: എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ഇന്ത്യന്‍ വ്യോമ സേന മേധാവിയാകും. എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി സെപ്റ്റംബര്‍ 30 ന് വിരമിക്കുന്ന ഒഴിവിലാണ് നിലവില്‍ വ്യോമ സേനാ ഉപമേധാവിയായ അമര്‍ പ്രീത് സിങ് ഉന്നത പദവിയിലെത്തുന്നത്.

1984 ലാണ് അദേഹം ഇന്ത്യന്‍ വ്യോമ സേനയുടെ ഫൈറ്റര്‍ പൈലറ്റ് സ്ട്രീമിലെത്തുന്നത്. 40 വര്‍ഷത്തോളമായി സേനയിലെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചു.

ഇന്ത്യയുടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസമായ 'തരംഗ് ശക്തി' യുടെ നേതൃനിരയില്‍ എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങുമുണ്ടായിരുന്നു. സെന്‍ട്രല്‍ എയര്‍ കമാന്‍ഡില്‍ എയര്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ്, ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.