ഹോട്ടല്‍ വെയിറ്ററുടെ ജോലിക്ക് ക്യൂ നില്‍ക്കുന്നത് മൂവായിരത്തോളം പേര്‍; കാനഡയില്‍ നിന്നുള്ള വീഡിയോ

ഹോട്ടല്‍ വെയിറ്ററുടെ ജോലിക്ക് ക്യൂ നില്‍ക്കുന്നത് മൂവായിരത്തോളം പേര്‍; കാനഡയില്‍ നിന്നുള്ള വീഡിയോ

ടൊറന്റോ: ഇന്ത്യയില്‍ നിന്നും ഉപരിപഠനത്തിനായി കൂടുതല്‍ വിദ്യാര്‍ഥികളും പോകുന്ന രാജ്യമാണ് കാനഡ. ജോബ് വിസയില്‍ പോരുന്നവരും കുറവല്ല. എന്നാല്‍ അവിടെയെത്തുന്നവര്‍ താമസത്തിനും ജോലിക്കുമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

അത്തരത്തില്‍ അവിടെ നിന്നും പുറത്തു വരുന്ന ഇന്ത്യക്കാരുടെ വീഡിയോ പലപ്പോഴും വൈറലാകാറുമുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഒരു റെസ്റ്റോറന്റില്‍ വെയിറ്ററായി ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വന്നവരുടെ ക്യൂ ആണ് വീഡിയോയില്‍ കാണുന്നത്. മൂവായിരത്തോളം യുവാക്കളാണ് ക്യൂവില്‍ നില്‍ക്കുന്നത്. വെയിലിനെ പോലും വകവയ്ക്കാതെ ജോലിക്കായി നില്‍ക്കുന്ന യുവാക്കളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. MeghUpdates എന്ന എക്സ് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

'ബ്രാംപ്ടണില്‍ തുറക്കുന്ന പുതിയ റെസ്റ്റോറന്റിന്റെ പരസ്യം കണ്ടെത്തിയത് 3000 പേരാണ്. കാനഡയില്‍ വെയിറ്ററുടെയും പരിചാരകരുടെയും ജോലിക്കായി വരി നില്‍ക്കുന്നവരുടെ ഭയാനകമായ ദൃശ്യങ്ങളാണിത്.

അവിടെ തൊഴില്‍ ക്ഷാമമാണോ? ഇന്ത്യയില്‍ നിന്നും ലക്ഷങ്ങള്‍ ചെലവിട്ട് വലിയ സ്വപ്നങ്ങളുമായി കാനഡയിലേക്ക് പോകുന്ന യുവാക്കള്‍ ഗൗരവമായ ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ് ' - ഇതായിരുന്നു വീഡിയോയുടെ തലക്കെട്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.