ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. 90 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 1031 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്ത് ആകെ 20,632 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ബി.ജെ.പി ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. എന്നാല്‍ ഭരണവിരുദ്ധ വികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഹരിയാന, ജമ്മു-കാശ്മീര്‍ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ പുറത്തുവരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.