ചണ്ഡീഗഢ്: ഹരിയാനയില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളും ആദ്യഘട്ട ഫല സൂചനകളും മറികടന്ന് അപ്രതീക്ഷിത ട്വിസ്റ്റ് നടത്തിയിരിക്കുകയാണ് ബിജെപി. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം നിര്‍ത്തിവച്ചു. ആദ്യഫല സൂചനകള്‍ വന്നതോടെ ഇന്ന് രാവിലെ മുതല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുമ്പില്‍ അടക്കം വലിയ ആഘോഷമായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. പക്ഷെ ബിജെപി പിന്നീട് മുന്നേറ്റം നടത്തുകയായിരുന്നു.
രാവിലെ 10.35 നുള്ള ലീഡ് നില പുറത്ത് വരുമ്പോള്‍ കേവല ഭൂരിപക്ഷം കടന്ന് ബി.ജെ.പി 50 എന്ന സഖ്യയിലേക്കെത്തി. കോണ്‍ഗ്രസ് 35 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. പുറത്തുവന്ന എഴ് എക്സിറ്റ്പോളുകളും 55 സീറ്റോളമായിരുന്നു ഹരിയാനയില്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെങ്കിലും മോഡി മാജിക് ഭരണത്തുടര്‍ച്ച നല്‍കുമെന്ന വിശ്വാസത്തിലായിരുന്നു ബിജെപി നേതൃത്വം.