വാഷിംഗ്ടണ്‍: ജോ ബൈഡന് സര്‍ക്കാരിന്റെ സുപ്രധാന പദവിയില്‍ നിയമിതനായ പ്രെസ്റ്റണ് കുല്‍ക്കര്‍ണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ ഓണ്‍ലൈന്‍ ക്യാംപയിന്. പ്രെസ്റ്റണ് കുല്‍ക്കര്‍ണിക്ക് തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഓണ്‍ലൈന്‍ പ്രചാരണം.
ആര്‍എസ്എസിനെ പോലുള്ള തീവ്ര ഹിന്ദു സംഘടനകളുമായി ബന്ധമുള്ളവരുടെ നിയമനങ്ങളില്‍ സൂഷ്മ പരിശോധന നടത്താന്‍ വലതുപക്ഷ ദേശീയതയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന നടത്തുന്ന ഇന്ത്യന്‍ അമേരിക്കന്‍ ഗ്രൂപ്പുകള്‍ ബൈഡനെ പ്രേരിപ്പിച്ചുവെന്ന് ഫ്രീലാന്റ് ജേര്‍ണലിസ്റ്റ് പീറ്റര്‍ ഫെഡ്രിക്ക് പറഞ്ഞു.
സന്നദ്ധ പ്രവര്‍ത്തകരേയും സേവന പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള ഫെഡറല്‍ ഏജന്‍സിയായ അമേറി കോര്‍പ്സിന്റെ പുതിയ വിദേശകാര്യ മേധാവിയായി ആയാണ് കുല്‍ക്കര്‍ണിയുടെ നിയമനം.