റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

ന്യൂഡല്‍ഹി: തുടര്‍ച്ചയായി പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്. ആര്‍ബിഐയുടെ പണനയ യോഗമാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇതോടെ 6.5 ശതമാനമായി തന്നെ റിപ്പോ നിരക്ക് തുടരും. വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തുകയും ചെയ്തു.

ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തല്‍കാലം പലിശ കുറയ്‌ക്കേണ്ടെന്ന നിലപാടിലേക്ക് ആര്‍ബിഐ എത്തിയത്.

അതേസമയം ഭക്ഷ്യ വിലക്കയറ്റത്തെ തുടര്‍ന്ന് സെപ്റ്റംബറിലെ വിലക്കയറ്റ തോത് കൂടാന്‍ സാധ്യത ഉണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.