റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴേക്ക് ഇറങ്ങി സ്വര്‍ണ വില

 റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴേക്ക് ഇറങ്ങി സ്വര്‍ണ വില

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില കുറഞ്ഞു. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. 56,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം നാലിന് സ്വര്‍ണ വില 56,960 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വില 56,200 രൂപയിലേക്ക് താഴ്ന്നു. ഇതിന് പിന്നാലെ റെക്കോര്‍ഡ് ഉയരമായ 56,960 രൂപയിലേക്ക് അതിവേഗം മടങ്ങി എത്തി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.