റോം: ഇറ്റലിയിലെ ഐക്യസര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി സാമ്പത്തിക വിദഗ്ധന്‍ മാരിയോ ദ്രാഗി സ്ഥാനമേറ്റു.ജുസപ്പെ കോന്‍ഡെ സര്‍ക്കാര്‍ താഴെ വീണതിനെത്തുടര്‍ന്നാണ് ഇറ്റലിയില്‍ ഭരണമാറ്റമുണ്ടായത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍ പ്രസിഡന്റാണ് ദ്രാഗി.
ഇറ്റലിയിലെ പ്രധാന പാര്‍ട്ടികളില്‍ ഒന്നൊഴികെ എല്ലാം കൂട്ടുകക്ഷി സര്‍ക്കാരിലുണ്ട്. പ്രധാനപ്പെട്ട പദവികളില്‍ പ്രഗത്ഭരായ മുന്‍ ഉദ്യോഗസ്ഥരെ നിയമിച്ചാണ് പുതിയ ഭരണം. കോവിഡ് ഉലച്ച ഇറ്റലിയുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക, യൂറോപ്യന്‍ യൂണിയന്റെ മാന്ദ്യവിരുദ്ധ പാക്കേജ് ഫലപ്രദമായി പ്രയോജനപ്പെടുത്തുക തുടങ്ങിയവയാണ് ദ്രാഗിയുടെ മുഖ്യ ചുമതല.