വഷിംഗ്ടണ്‍: മാധ്യമ പ്രവര്‍ത്തകയെ വിരട്ടിയ വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ടി.ജെ. ഡക്ലോയെ സസ്‌പെന്‍ഡ് ചെയ്തു. പ്രസ് സെക്രട്ടറി ജെന്‍ പാസ്‌ക്കിയാണ് തന്റെ ഡെപ്യൂട്ടിമാരില്‍ ഒരാളായ ഡക്ലോയെ സസ്‌പെന്‍ഡ് ചെയ്തത്. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.
മറ്റൊരു മാധ്യമ പ്രവര്‍ത്തകയുമായി ഡക്ലോയ്ക്കുള്ള അടുപ്പം സംബന്ധിച്ച് വാര്‍ത്ത ചെയ്യാനെത്തിയ പൊളിറ്റികോയുടെ വനിത മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വാര്‍ത്ത പുറത്തുവന്നാല്‍ അവരെ തകര്‍ക്കുമെന്ന് ഡക്ലോ ഭീഷണിപ്പെടുത്തിയതായി പറയുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ ഡക്‌ലോ മാധ്യമ പ്രവര്‍ത്തകയോട് ക്ഷമാപണം നടത്തിയിരുന്നു.