പാലക്കാട് പി. സരിന്‍, ചേലക്കരയില്‍ യു.ആര്‍ പ്രദീപ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം

പാലക്കാട് പി. സരിന്‍, ചേലക്കരയില്‍ യു.ആര്‍ പ്രദീപ്:  സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്  സിപിഎം

തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം.

പാലക്കാട് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി. സരിനും ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ യു.ആര്‍ പ്രദീപും മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാലക്കാട് ബിജെപിക്ക് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊണ്ടാണ് നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ച ഷാഫി പറമ്പിലിനെ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ മാറ്റിയത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഡീലാണ് ഇതെന്നും ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥികളായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനേയും ചേലക്കരയില്‍ രമ്യ ഹരിദാസിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.