തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്നതിന് യാതൊരു ന്യായീകരണവും യുക്തിയുമില്ലെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്.
അവര്‍ക്ക് അത്തരത്തില്‍ ഒരു ആവശ്യം ഉന്നയിക്കാനുള്ള ധാര്‍മ്മികതയില്ല. എഫ്ഐആറും കുറ്റപത്രമുണ്ടായിട്ടും ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കാത്ത നിരവധി സംഭവങ്ങള്‍ ഉണ്ടല്ലോ എന്നും സണ്ണി ജോസഫ് പറഞ്ഞു.
രാഹുലിനെതിരായ തുടര്‍ നടപടികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു. പാര്‍ട്ടിക്കോ, നിയമപരമായോ പരാതികള്‍ ലഭിച്ചിട്ടില്ല. എവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതുകൊണ്ട് എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടതില്ല.
സ്ത്രീകളുടെ സുരക്ഷിതത്വവും ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അതുകൊണ്ട് നേതൃത്വം ആലോചിച്ച് എല്ലാവരും ഒരേ സ്വരത്തില്‍ എടുത്ത തീരുമാനമാണ് പാര്‍ട്ടി സസ്പെന്‍ഷന്‍. ഇക്കാര്യം രാഹുലിനെ അറിയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.