എഡിഎമ്മിന്റെ മരണം: കണ്ണൂര്‍ കളക്ടര്‍ മുഖ്യമന്ത്രിയെ കണ്ടു; ഇന്ന് മൊഴിയെടുത്തേക്കും

 എഡിഎമ്മിന്റെ മരണം: കണ്ണൂര്‍ കളക്ടര്‍ മുഖ്യമന്ത്രിയെ കണ്ടു; ഇന്ന് മൊഴിയെടുത്തേക്കും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍. ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കലക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരിച്ചു.

കളക്ടറുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച 20 മിനിറ്റിലധികം നീണ്ടു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ മൊഴിയെടുപ്പ് നീണ്ടു പോയതിനാല്‍ പൊലീസിന്റെ മൊഴിയെടുപ്പ് നടന്നിരുന്നില്ല. ഇന്ന് അവധി ദിവസമായതിനാല്‍ കളക്ടറുടെ സമയ ലഭ്യതയ്ക്കനുസരിച്ച് മൊഴിയെടുക്കാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു.

അതേസമയം നവീന്റെ കുടുംബം ജില്ലാ കലക്ടര്‍ക്കെതിരെ പരാതി നല്‍കുന്നതില്‍ തീരുമാനം ഇന്ന് എടുത്തേക്കും. കളക്ടര്‍ക്കെതിരെ കുടുംബം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.