പാലക്കാട് വിമതനായി മത്സരിക്കാന്‍ എ.കെ ഷാനിബ്: തീരുമാനം ഇന്ന്

പാലക്കാട് വിമതനായി മത്സരിക്കാന്‍ എ.കെ ഷാനിബ്: തീരുമാനം ഇന്ന്

പാലക്കാട്: കോണ്‍ഗ്രസ് വിട്ട എ.കെ ഷാനിബ് വിമതനായി മത്സരിക്കും. ഇന്ന് വൈകുന്നേരത്തോടെ തീരുമാനം പ്രഖ്യാപിക്കും. പാലക്കാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും ഇന്ന് തീരുമാനം എടുക്കുമെന്നും എ.കെ ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരുപാട് പ്രവര്‍ത്തകര്‍ തന്നെ വിളിക്കുന്നുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിന്റെ ചിത്രം പ്രൊഫൈല്‍ ആക്കിയ ആള് വരെ ആ കൂട്ടത്തില്‍ ഉണ്ടെന്നുമാണ് ഷാനിബിന്റെ അവകാശവാദം. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിളിച്ചവരുമായി സംസാരിച്ച ശേഷമായിരിക്കും മത്സര കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും ഷാനിബ് പറഞ്ഞു.

സംഘടനാ വിരുദ്ധപ്രവര്‍ത്തനവും അച്ചടക്കലംഘനവും കാട്ടിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായ എ.കെ ഷാനിബിനെ പുറത്താക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.