ന്യൂഡല്‍ഹി: ആഡംബര ഷൂസുകള്‍ക്കും വാച്ചുകള്‍ക്കും ജി.എസ്.ടി നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 25,000 രൂപയ്ക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകളുടെയും 15,000 രൂപയ്ക്ക് മുകളിലുള്ള ഷൂസുകളുടെയും ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി വര്‍ധിപ്പിക്കും.
സൗന്ദര്യവര്‍ധക വസ്തുക്കളുടെ ജിഎസ്ടി നിരക്കും വര്‍ധിപ്പിച്ചു. ഇതിലൂടെ 22,000 കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. എന്നാല്‍ 20 ലിറ്റര്‍ കുടിവെള്ള കുപ്പികള്‍, സൈക്കിള്‍, നോട്ട്ബുക്കുകള്‍ എന്നിവയുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയും.
10,000 രൂപയില്‍ താഴെ വിലയുള്ള സൈക്കിളുകളുടെ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനും മന്ത്രിതല സമിതി യോഗത്തില്‍ തീരുമാനമായി.