മാനന്തവാടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എ ജേർണലിസം നാലാം റാങ്ക് സിസ്റ്റർ അമല ജോർജ് എഫ്.സി.സി.ക്ക്.
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയുടെ മാനന്തവാടി പ്രൊവിൻസിൽ അംഗമായ സിസ്‌റ്റർ അമല, ലിസ കോളജിൽ നിന്നാണ് ജേർണലിസം പാസായത്. ശാന്തിഗിരി തെരുവമുറിയിൽ ജോർജ് - ആലീസ് ദമ്പതികളുടെ മകളാണ്.
അഞ്ജു, സിസ്റ്റർ അൽഫോൻസ് എന്നിവർ സഹോദരങ്ങളാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ മൾട്ടി മീഡിയയിൽ മൂന്നാം റാങ്ക് സ്വന്തമാക്കിയിരുന്നു സിസ്റ്റർ അമല.