'എന്നും വയനാടിനൊപ്പം'; നമാനിർദേശ പത്രിക സമർപ്പിച്ച് പ്രിയങ്ക ​ഗാന്ധി; പുത്തുമലയിലും സന്ദർശനം നടത്തി

'എന്നും വയനാടിനൊപ്പം'; നമാനിർദേശ പത്രിക സമർപ്പിച്ച് പ്രിയങ്ക ​ഗാന്ധി; പുത്തുമലയിലും സന്ദർശനം നടത്തി

കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ കളക്ടർക്കാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമർപ്പിച്ചത്. പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയും മകൻ റൈഹാനുമുണ്ടായിരുന്നു.

നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമല സന്ദർശിച്ചു. കൂട്ടസംസ്കാ​രം ന​ട​ന്ന സ്ഥ​ല​ത്ത് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം ഇ​രു​വ​രും മ​ട​ങ്ങി.

ക​ൽ​പ്പ​റ്റ​യി​ലെ പൊ​തു​പ​രി​പാ​ടി​യി​ൽ വോ​ട്ട​ർ​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലും വ​യ​നാ​ട് ദു​ര​ന്തം പ്രി​യ​ങ്ക അ​നു​സ്മ​രി​ച്ചി​രു​ന്നു.ചൂ​ര​ൽ​മ​ല​യി​ലെ ദു​ര​ന്ത​കാ​ഴ്ച​ക​ളും ക​ര​ളു​റ​പ്പും ത​ൻറെ ഉ​ള്ളി​ൽ തൊ​ട്ടു. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട മ​നു​ഷ്യ​രെ​യാ​ണ് താ​ൻ അ​വി​ടെ ക​ണ്ട​തെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. താ​ൻ ക​ണ്ട ഓ​രോ​രു​ത്ത​രും പ​ര​സ്പ​രം സ​ഹാ​യി​ച്ചു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വ​യ​നാ​ട്ടു​കാ​രു​ടെ ഈ ​ധൈ​ര്യം ത​ന്നെ ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ച്ചു. വ​യ​നാ​ടി​ൻറെ ഭാ​ഗ​മാ​കു​ന്ന​ത് വ​ലി​യ സൗ​ഭാ​ഗ്യ​വും ആ​ദ​ര​വും അ​ഭി​മാ​ന​വു​മാ​യി കാ​ണു​ന്നെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.