കോട്ടയം: ജില്ലാ സി ബി എസ് ഇ സ്കൂൾ കലോസവത്തിൽ (സഹോദയാ 2024) കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ജെസ്‌ലിൻ മരിയ ജോജിയെ കലാതിലകമായി തിരെഞ്ഞെടുത്തു.
ഇംഗ്ലീഷ് കവിതാ രചനാ, ഹിന്ദി ഉപന്യാസം, ഹിന്ദി കവിതാ രചനാ എന്നീ മത്സരങ്ങളിൽ എ ഗ്രേഡോ ടു കൂടി ഒന്നാം സ്ഥാനവും, മലയാളം കവിതാ രചനയിൽ ബി ഗ്രേഡോടു കൂടി രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ജെസ് ലിൻ കലാതിലകമായി തിരെഞ്ഞെടുക്കപ്പെട്ടത്.
കുവൈറ്റ് പ്രവാസിയും എസ് എം സി എ അംഗവുമായ കുമരകം, തയ്യിൽ ജോജി ജോണിന്റെയും സിജു മാത്യുവിന്റെയും മകളാണ് ജെസ്‌ലിൻ മരിയ ജോജി