മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍; യു.ആര്‍ പ്രദീപിനായി ആദ്യ പ്രചാരണം

മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍; യു.ആര്‍ പ്രദീപിനായി ആദ്യ പ്രചാരണം

തൃശൂര്‍: ഉപതിരഞ്ഞെടുപ്പില്‍ ഇടത് ക്യാമ്പുകളില്‍ ആവേശം പകരാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചേലക്കരയില്‍ എത്തും. ചേലക്കരയില്‍ ഇടതു സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപിന് വോട്ട് തേടിയാണ് മുഖ്യമന്ത്രി എത്തുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. യു.ആര്‍ പ്രദീപിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ രാവിലെ പത്തിന് ചേലക്കര മേപ്പാടത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പാലക്കാട്, വയനാട്, മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. എന്നാല്‍ ഇവിടങ്ങളിലെ തീയതി നിശ്ചയിച്ചിട്ടില്ല. മണ്ഡലം കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ വരും ദിവസങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ പങ്കെടുത്ത് ചേലക്കരയിലെ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ഊര്‍ജ്ജിതമാക്കാനാണ് എല്‍ഡിഎഫ് തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.