പാലക്കാട്: കനത്ത മഴയ്ക്കിടെ മലമ്പുഴയില്‍ ഉരുള്‍ പൊട്ടി. ആനക്കല്‍ വനമേഖലയ്ക്ക് സമീപത്താണ് ഉരുള്‍ പൊട്ടിയത്. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ശക്തമായ മഴയില്‍ കല്ലമ്പുഴയില്‍ വലിയ തോതില്‍ ജല നിരപ്പ് ഉയര്‍ന്നു. പ്രദേശത്ത് ആള്‍ താമസമില്ലെന്നാണ് പ്രാഥമിക വിവരം. പ്രദേശ വാസികള്‍ പുഴയില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.