തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും വേളാങ്കണ്ണി തീര്‍ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും വേളാങ്കണ്ണി തീര്‍ഥാടന യാത്രകള്‍ സംഘടിപ്പിക്കുന്നത്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുവെന്ന് കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
വേളാങ്കണ്ണി യാത്രയില്‍ അതാത് യൂണിറ്റുകളില്‍ നിന്നും പോകുന്ന റൂട്ടുകളിലുള്ള ദേവാലയങ്ങളും ഉള്‍പ്പെടുത്തുന്നതാണ്. ഉല്ലാസ യാത്രകളുടെ വിവരങ്ങളെക്കുറിച്ചറിയുന്നതിനും സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും ബജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്. ജില്ലാ കോഡിനേറ്റര്‍മാരുടെ നമ്പറുകളോട് കൂടിയാണ് കെഎസ്ആര്‍ടിസിയുടെ കുറിപ്പ്.
കുറിപ്പ്:
കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം വേളാങ്കണ്ണി തീര്‍ത്ഥാടന യാത്ര...
കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും വേളാങ്കണ്ണി തീര്‍ത്ഥാടന യാത്രകള്‍ സംഘടിപ്പിക്കുകയാണ്. വേളാങ്കണ്ണി യാത്രയില്‍ അതാത് യൂണിറ്റുകളില്‍ നിന്നും പോകുന്ന റോട്ടുകളിലുള്ള ദേവാലയങ്ങളും ഉള്‍പ്പെടുത്തുന്നതാണ്.
യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു..
ഉല്ലാസ യാത്രകളുടെ വിവരങ്ങളെക്കുറിച്ചറിയുന്നതിനും സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.
തിരുവന്തപുരം, ജയകുമാര്‍ വി.- 9447479789
കൊല്ലം, മോനായി ജി കെ - 9747969768
പത്തനംതിട്ട, സന്തോഷ് കുമാര്‍ സി- 9744348037
ആലപ്പുഴ, ഷഫീഖ് ഐ - 9846475874
കോട്ടയം, പ്രശാന്ത് വി.പി- 9447223212.
ഇടുക്കി & ഇ.കെ.എം, രാജീവ് എന്‍ ആര്‍- 9446525773
പാലക്കാട്, നിതിന്‍ - +91 83048 59018
മലപ്പുറം, ഷിജില്‍ എസ്- 8590166459
കോഴിക്കോട്, സൂരജ് ടി- 9544477954
വയനാട്, റൈജു ഐആര്‍ - 8921185429
കണ്ണൂര്‍ & കെ.ജി.ഡി, തന്‍സീര്‍- 8089463675
തൃശൂര്‍, ഉണ്ണികൃഷ്ണന്‍ -9074503720