കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് കത്തി നശിച്ചു

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് കത്തി നശിച്ചു

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് കത്തി നശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം ചിറ്റൂര്‍ റോഡിലായിരുന്നു സംഭവം. എറണാകുളം-തൊടുപുഴ ബസിനാണ് തീ പിടിച്ചത്. 21 യാത്രക്കാരാണ് ഈ സമയം ബസില്‍ ഉണ്ടായിരുന്നത്. ആളപായമില്ല.

പുറകില്‍ വന്നിരുന്ന ഇരുചക്രവാഹന യാത്രക്കാരനാണ് വിവരം ഡ്രൈവറെ അറിയിച്ചത്. തുടര്‍ന്ന് ബസ് ഉടന്‍ തന്നെ നിര്‍ത്തി. യാത്രക്കാരെയെല്ലാം ബസില്‍ നിന്നും പുറത്തിറക്കി.

നാട്ടുകാരടക്കം ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കടവന്ത്രയില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്.

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും യാത്ര പുറപ്പെട്ട് ഒരു കിലോമീറ്റര്‍ മാത്രം പിന്നിടുമ്പോഴായിരുന്നു അപകടമുണ്ടായത്.  ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.