മാനന്തവാടി: രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് ആശങ്കയുളവാക്കുന്ന വഖഫ്, ബഫര്‍ സോണ്‍, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളില്‍ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും അവരുടെ പാര്‍ട്ടി നേതാക്കളും നിലപാട് വ്യക്തമാക്കണമെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.
കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. സന്റോ അമ്പലത്തറ, പ്രസിഡന്റ് ജിഷന്‍ മുണ്ടക്കത്തടത്തില്‍, വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ വര്‍ഗീസ് തെക്കേമുറിയില്‍, സെക്രട്ടറിമാരായ അലീഷ ജേക്കബ് തേക്കിനാലില്‍ ഡെലിസ് സൈമണ്‍ വയലുങ്കല്‍, രൂപത കോര്‍ഡിനേറ്റര്‍ ജോബിന്‍ തടത്തില്‍, ട്രെഷറര്‍ ജോബിന്‍ തുരുത്തേല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ജോസ് എന്നിവര്‍ സംസാരിച്ചു.