ഷൊർണൂർ: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് പേർക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ റെയിൽവേ ശുചീകരണ കരാർ തൊഴിലാളികളായ ലക്ഷ്മണൻ, വല്ലി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് തട്ടിയായിരുന്നു അപകടം. ഇവര്‍ മാലിന്യം പെറുക്കുന്നതിനിടെ ട്രെയിന്‍ എത്തിയത് അറിഞ്ഞിരുന്നില്ല എന്നാണ് പ്രാഥമിക വിവരം. ട്രെയിൻ വരുമ്പോൾ നാല് പേരും പാളത്തിലായിരുന്നു.
മൂന്നുപേരുടെ മൃതദേഹം കണ്ടെടത്തു. ഒരാളുടെ മൃതദേഹം താഴ്ചയിലേക്ക് വീണതിനാൽ തിരച്ചിൽ നടക്കുകയാണ്. റെയില്‍വേ പൊലീസും അധികൃതരും സ്ഥലത്ത് എത്തി.