വാഷിംഗ്ടണ്‍: ഇരുനൂറോളം ഇന്ത്യന്‍ വംശജര്‍ ലോകത്തെ പതിനഞ്ച് രാജ്യങ്ങളില്‍ ഭരണചക്രം തിരിക്കുന്നതില്‍ നേതൃസ്ഥാനത്തുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സംഘടനയായ ഇന്ത്യാസ്പോറ ഗവണ്‍മെന്റ് ലീഡേഴ്സ് ലിസ്റ്റ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
അമേരിക്ക, ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങളിലാണ് ഇന്ത്യക്കാരുടെ നേതൃത്വമുള്ളത്. ഇവരില്‍ 60 പേര്‍ കാബിനറ്റ് റാങ്കുകള്‍ വഹിക്കുന്നവരാണ്. ഏറ്റവും ജനാധിപത്യ പാരമ്പര്യമുള്ള അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയും ഇന്ത്യന്‍ വംശജയാണ്. നയതന്ത്രജ്ഞര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, കേന്ദ്ര ബാങ്കുകളുടെ തലവന്മാര്‍, സീനിയര്‍ സിവില്‍ സെര്‍വന്റ് തുടങ്ങിയ പദവികളിലും ഇന്ത്യക്കാരെത്തി.
അമേരിക്കയും ബ്രിട്ടനും പിന്നലെ ഓസ്ട്രേലിയ, കാനഡ, സിംഗപൂര്‍, ദക്ഷിണാഫ്രിക്ക, യു.എ.ഇ എന്നിവിടങ്ങളിലാണ് ഇന്ത്യക്കാരുടെ ഭരണപാടവം കൂടുതല്‍ ലഭിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യക്കാരാണ്. 3.2 കോടി ജനങ്ങള്‍ വിവിധ നാടുകളില്‍ പ്രവാസികളായി കഴിയുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.