കണ്ണൂര്‍: ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ റെയില്‍വേ ട്രാക്കിലേയ്ക്ക് വീണ പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കിളിയന്തറ സ്വദേശിനിയായ നേഴ്സിങ് വിദ്യാര്‍ത്ഥിനിയാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
ഇന്ന് രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പുതുച്ചേരി എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കവെയാണ് അപകടം. ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സാധനം വാങ്ങാനായി കടയിലേക്ക് പോയതായിരുന്നു യുവതി. ഈ സമയത്ത് ട്രെയിന്‍ നീങ്ങി തുടങ്ങുകയായിരുന്നു. യുവതി ധൃതിയില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടി ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചത് പിന്നാലെ വന്ന പ്ലാറ്റ്ഫോമിലെ കച്ചവടക്കാരന്‍ വിലക്കുന്നുണ്ട്. ട്രെയിനിന്റെ ഡോറില്‍ തട്ടി താഴെ വീണ പെണ്‍കുട്ടി ഊര്‍ന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. റെയില്‍വേ പൊലീസ് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതാണ് പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണം. നിസാര പരിക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.