കണ്ണൂർ: മഞ്ഞപ്പിത്തം ഗുരുതരമായി ബാധിച്ച് കരളിന്റെയും വൃക്കയുടെയും പ്രവർത്തനം തകരാറിലായ കണ്ണൂർ സ്വദേശിയായ യുവാവ് സഹായം തേടുന്നു. എറണാകുളം ലിസി ആശുപത്രിയിലെ ഐസിയുവിൽ ഒക്ടോബർ 30 മുതൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ ചെറുപുഴ കോഴിച്ചാൽ സ്വദേശി മനു പുളിക്കൽ (34) ആണ് സുമനസുകളുടെ സഹായം തേടുന്നത്.
നിർധന കുടുംബാംഗമായ മനു കൊച്ചിയിൽ ലോറി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് രോഗം പിടികൂടുന്നത്. പിതാവ് നഷ്ടപ്പെട്ട കുടുംബത്തിൽ അമ്മക്കും സഹോദരിക്കുമുള്ള ഏക ആശ്രയമാണ് മനു. എസ്ബിഐ ബ്രാഞ്ചിന്റെ ചെറുപുഴ ബ്രാഞ്ചിൽ അമ്മ അന്നമ്മയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Name: Annamma Varghese
Account Number- 41210420828
IFSC CODE- SBIN0070812