അജു വർഗീസും ജോണി ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന ‘സ്വർഗം’ നാളെ (നവംബൽ എട്ട്) മുതൽ തിയറ്ററുകളിൽ. ലോകമെമ്പാടുമുള തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, പേ ടീം അടക്കമുള്ള ആപ്പുകളിലൂടെ സിനിമ ബുക്ക് ചെയ്യാം.
പാലായിലെ കഠിനാധ്വാനികളായ ക്രൈസ്തവരുടെ ഇടയിലെ സ്നേഹവും സൗഹൃദവും കൂട്ടായ്മയും ദൈവവിശ്വാസവും അയൽക്കാരോടുള്ള സ്നേഹവും കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പഴയകാല സിനിമയിൽ ഉണ്ടായിരുന്നതും ഇടക്കാലത്ത് കൈമോശം വന്നതുമായ നന്മയുടെ സന്ദേശം ഈ ചിത്രത്തിൽ അനുഭവിച്ചറിയാമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 'Where the family nests ' എന്നാണ് സിനിമയുടെ ടാഗ് ലൈൻ. ഓർമയിൽ തങ്ങിനിൽക്കുന്ന മൂന്ന് പാട്ടുകൾ സ്വർഗം സിനിമയിൽ ഒരുക്കിയിട്ടുണ്ട്.
റെജിസ് ആൻറണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനന്യ, മഞ്ജു പിള്ള ജോണി സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.
പ്രവാസികളുടെയ കൂട്ടായ്മയിൽ രൂപം കൊണ്ട സിഎൻ ഗ്ലോബൽ മുവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് & ടീം ആണ് ചിത്രം നിർമ്മിക്കുന്നത്. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റർ ഡോൺമാക്സ്, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്. വള്ളുവനാടൻ ഫിലീംസും ട്രൂത്ത് ഗ്ലോബലും ചേർന്നാണ് വിതരണം.