'അധ്യാപകര്‍ പഠിപ്പിക്കുന്നത് ക്രിമിനല്‍ക്കേസില്‍ ജയിലിലാകുമോയെന്ന ഭയത്തോടെ': ഹൈക്കോടതി

'അധ്യാപകര്‍ പഠിപ്പിക്കുന്നത് ക്രിമിനല്‍ക്കേസില്‍ ജയിലിലാകുമോയെന്ന ഭയത്തോടെ': ഹൈക്കോടതി

കൊച്ചി: ക്രിമിനല്‍ക്കേസില്‍ ജയിലിലാകുമോ എന്ന ഭയത്തോടെ പഠിപ്പിക്കേണ്ട അവസ്ഥയിലാണ് അധ്യാപകരെന്ന് ഹൈക്കോടതി. ക്ലാസിലെ ഡെസ്‌കില്‍ കാല്‍ കയറ്റിവെച്ചത് ചോദ്യം ചെയ്തപ്പോള്‍ ചീത്തവിളച്ച ഏഴാം ക്ലാസുകാരനെ അടിച്ച അധ്യാപികയുടെ പേരിലുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിര്‍ണായക നിരീക്ഷണം.

ഗുരുദക്ഷിണയായി ചോദിച്ച പെരുവിരല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മുറിച്ച് നല്‍കിയ ഏകലവ്യന്‍ പകര്‍ന്ന പാഠമൊക്കെ ഇപ്പോള്‍ തലകീഴായി മറിഞ്ഞെന്നും കോടതി ഓര്‍മ്മപ്പെടുത്തി. കുട്ടികളുടെ നല്ലതിനായി അധ്യാപകര്‍ സ്വീകരിക്കുന്ന ശിക്ഷണ നടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കുകയാണ്. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ അവസ്ഥ തുടര്‍ന്നാല്‍ അച്ചടക്കമുള്ള പുതുതലമുറ എങ്ങനെയുണ്ടാകുമെന്നതില്‍ ആശങ്കയുണ്ടെന്നും കോടതി ചോദിച്ചു.

കുട്ടിക്ക് പരിക്കില്ലാതിരുന്നിട്ടും ബാല നീതി നിയമത്തിലെ വകുപ്പ് ഉള്‍പ്പെടുത്തി അധ്യാപികയുടെ പേരില്‍ തൃശൂര്‍ വാടാനപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകണമെന്ന് അധ്യാപിക ആഗ്രഹിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.