പാലക്കാട്: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎമ്മിനെ കുഴിച്ചുമൂടുമെന്ന് വി.ഡി സതീശന്‍. പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രി യുഎഡിഎഫിനെ കുറ്റപ്പെടുത്തുന്നതെന്നും പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സിപിഎം ഓടിയെന്നും സതീശന്‍ പറഞ്ഞു.
പാലക്കാട് 10000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും ഉപതിരഞ്ഞെടുപ്പില്‍ ചേലക്കര പിടിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം കൊണ്ടുവന്ന വിഷയങ്ങളൊക്കെ അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറുകയാണെന്ന് കഴിഞ്ഞ ദിവസം വി.ഡി സതീശന്‍ പറഞ്ഞിരുന്നു.
പെട്ടി വിവാദവും തിരിച്ചടയായി മാറിയെന്നാണ് സിപിഎം വിലയിരുത്തല്‍. മന്ത്രി എം.ബി രാജേഷും അളിയനും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാതിരാ നാടകമെന്ന് എല്ലാവര്‍ക്കും ബോധ്യമായി. മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ കൃഷ്ണ ദാസ് തന്നെയാണ് പെട്ടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പെട്ടി ദൂരേക്ക് വലിച്ചെറിയുമെന്നും പറഞ്ഞതെന്നും അദേഹം വ്യക്തമാക്കി.