'സ്വർ​ഗം' വത്തിക്കാനിൽ

 'സ്വർ​ഗം' വത്തിക്കാനിൽ

വത്തിക്കാൻ സിറ്റി: ഭാരതത്തിനും മലയാള സിനിമക്കും അഭിമാന നിമിഷം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'സ്വർ​ഗം' ഇന്ന് വത്തിക്കാനിൽ പ്രദർശിപ്പിച്ചു. നിയുക്ത കർദിനാൾ‌ മോൺ. ജോർജ് കൂവക്കാടിന്റെ നേതൃത്വത്തിൽ ഏകദേശം നാനൂറോളം വിശിഷ്ട അതിഥികൾ സിനിമ കണ്ടു.

സിഎൻ ​ഗ്ലോബൽ മൂവസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ് & ടീം നിർമിച്ച ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് സിനിമയെ തേടി ഈ അസുലഭ ഭാ​ഗ്യം എത്തിയത്.

റെജിസ് ആൻറണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനന്യ, മഞ്ജു പിള്ള ജോണി സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.

ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സം​ഗീതം. പ്രശസ്ത ​ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ​ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റർ ഡോൺമാക്സ്, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്. വള്ളുവനാടൻ ഫിലീംസും ട്രൂത്ത് ​ഗ്ലോബലും ചേർന്നാണ് വിതരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.