ഖാലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് ദല്ല കാനഡയില്‍ അറസ്റ്റില്‍; പിടിയിലായത് നിജ്ജാറിന്റെ അടുത്ത അനുയായി

ഖാലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് ദല്ല കാനഡയില്‍ അറസ്റ്റില്‍; പിടിയിലായത് നിജ്ജാറിന്റെ അടുത്ത അനുയായി

ഒട്ടാവ: ഖാലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദിപ് ദല്ല കാനഡയില്‍ പിടിയിലായി. കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ അടുത്ത അനുയായിയാണ് ഇയാള്‍.

ഒക്ടോബര്‍ 27,28 തിയതികളില്‍ മില്‍ട്ടണ്‍ ടൗണില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എന്നാല്‍ ഇത് സംബന്ധിച്ച് കനേഡിയന്‍ അധികൃതരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ പിടികൂടിയിരുന്നെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തു വരുന്നത്. ഏറ്റുമുട്ടലില്‍ ദല്ലയുടെ പങ്കാളിത്തം സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു.

അറസ്റ്റിന് പിന്നാലെ ഇയാളെ വിട്ടയച്ചോ കസ്റ്റഡിയില്‍ തുടരുകയാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇന്ത്യയില്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ദല്ല ഭാര്യക്കൊപ്പം കാനഡയിലാണ് താമസിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.

ഖാലിസ്ഥാനി ടൈഗര്‍ഫോഴ്സിന്റെ ആക്ടിങ് ചീഫായി പ്രവര്‍ത്തിച്ചുവരുന്ന ദല്ലയെ നിജ്ജാറിന്റെ പിന്‍ഗാമിയായാണ് കണക്കാക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.