ക്യൂബയെ ഭീതിയിലാഴ്ത്തി ശക്തമായ രണ്ട് ഭൂചലനങ്ങള്‍; വന്‍ നാശനഷ്ടം

ക്യൂബയെ ഭീതിയിലാഴ്ത്തി ശക്തമായ രണ്ട് ഭൂചലനങ്ങള്‍; വന്‍ നാശനഷ്ടം

ഹവാന: ദക്ഷിണ ക്യൂബയിലുണ്ടായ ശക്തമായ രണ്ട് ഭൂചലനങ്ങളില്‍ വന്‍ നാശനഷ്ടം. ആദ്യ ഭൂചലനം ഉണ്ടായി ഒരുമണിക്കൂറിന് ശേഷമാണ് രണ്ടാമത്തേതുണ്ടായത്. തെക്കന്‍ ഗ്രാന്‍മ പ്രവിശ്യയിലെ ബാര്‍ട്ടലോം മാസോ തീരത്ത് നിന്ന് ഏകദേശം 25 മൈല്‍ അകലെയാണ് 6.8 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് ഒരു മണിക്കൂറിനു ശേഷമായിരുന്നു രണ്ടാമത്തേത്. കരീബിയന്‍ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഭൂചലനത്തില്‍ തകര്‍ന്ന വീടുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടാവുകയും വീടുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയസ് കനാല്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.