വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ ബിരിയാണി ചലഞ്ച് നടത്തി 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍  ബിരിയാണി ചലഞ്ച് നടത്തി  1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആലപ്പുഴ: വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ പണം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ആലപ്പുഴയില്‍ വയനാട് ദുരിത ബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത സംഭവത്തിലാണ് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അമല്‍ രാജ് എന്നിവരാണ് കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍.

1200 ഓളം ബിരിയാണി നല്‍കി ദുരിതബാധിതര്‍ക്കായി സമാഹരിച്ച 1.2 ലക്ഷം രൂപ തട്ടിയെടുത്തതായാണ് എഫ്‌ഐആര്‍. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. സര്‍ക്കാരിന് നല്‍കാന്‍ പിരിച്ചെടുത്ത തുക ഇവര്‍ ഇതുവരെ കൈമാറിയിട്ടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.