'കേരളത്തെ കുറിച്ച് എന്താണ് പുറം ലോകം ചിന്തിക്കുക?'; ഓടയില്‍ വീണ് വിദേശ സഞ്ചാരിക്ക് പരിക്കേറ്റ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

'കേരളത്തെ കുറിച്ച് എന്താണ് പുറം ലോകം ചിന്തിക്കുക?'; ഓടയില്‍ വീണ് വിദേശ സഞ്ചാരിക്ക് പരിക്കേറ്റ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഓടയില്‍ വീണ് വിദേശ സഞ്ചാരിക്ക് പരിക്കേറ്റ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം ചിന്തിക്കുകയെന്ന് ചോദിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ആഴ്ചയാണ് കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരിക്കേറ്റത്. ഒരു വിദേശി തുറന്നു കിടന്ന കാനയില്‍ വീണു. എന്തൊരു നാണക്കേടാണിത്. നടക്കാന്‍ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ ഇവിടുത്തെക്കുറിച്ച് വിചാരിക്കൂ? എങ്ങനെയാണ് എന്നിട്ട് ടൂറിസം വളര്‍ത്തുക. ഇത് ഈ നഗരത്തെ മാത്രമല്ല ടൂറിസം മാപ്പില്‍ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേ ഇതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.