ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി മുതല്‍ പുലരുവോളം ശ്രീനഗറിലെ ഹര്‍വാന്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. ഹര്‍വാനിലെ പര്‍വതനിരയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള വെടിവെപ്പിനിടെയാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം പരിശോധനയ്ക്ക് ഇറങ്ങിയത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച രാവിലെ വരെ നീളുകയായിരുന്നു. വധിക്കപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല.