സംഭല്‍ സന്ദര്‍ശനത്തിനെത്തിയ രാഹുലിനേയും പ്രിയങ്കയേയും ഗാസിപുരില്‍ പൊലീസ് തടഞ്ഞു

സംഭല്‍ സന്ദര്‍ശനത്തിനെത്തിയ രാഹുലിനേയും പ്രിയങ്കയേയും ഗാസിപുരില്‍ പൊലീസ് തടഞ്ഞു

ന്യൂഡല്‍ഹി: ഷാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലും പ്രിയങ്കയുമടക്കമുള്ള പ്രതിപക്ഷ എംപിമാരെ ഗാസിപുര്‍ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു.

ഇവര്‍ സംഭാലിലെത്തുമെന്നറിയിച്ചതോടെ തടയാനായി വന്‍ പോലീസ് സന്നാഹം നേരത്തെ തയ്യാറായിരുന്നു. എം.പിമാരുടെ വാഹനം ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേയില്‍ എത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

പൊലീസ് വാഹനങ്ങള്‍ റോഡിന് കുറുകേയിട്ട് പ്രവര്‍ത്തകരെ തടയാനും ശ്രമമുണ്ടായി. ഡല്‍ഹി-മീററ്റ് റോഡ് ഭാഗികമായി അടച്ചു. സംഭല്‍ സന്ദര്‍ശനത്തിനെത്തിയ മുസ്ലീം ലീഗ് പ്രതിനിധികളെയും കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.